കരുവാരകുണ്ട്: കഴിഞ്ഞ ദിവസം നിര്യാതനായ മലയോരത്തിന്റെ വികസന ശില്പിയും കേരള കോണ്‍ഗ്രസ്-എം നേതാവുമായ ടി.ജെ. ദേവസ്യയുടെ നിര്യാണത്തില്‍ കരുവാരകുണ്ട് പൗരാവലി അനുശോചിച്ചു.
കുറവിലങ്ങാട്ടു നിന്നു കരുവാരകുണ്ടിന്റെ മലയോരത്തേക്കുള്ള ദേവസ്യാ ചേട്ടന്റെ കാല്‍വയ്പ് മലയോര ജനതയുടെ സൗഭാഗ്യമായിരുന്നെന്ന് മുന്‍ എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ അഡ്വ.എം. ഉമ്മര്‍ അഭിപ്രായപ്പെട്ടു.
കരുവാരക്കുണ്ടിന്റെ വികസന ശില്പി ദേവസ്യാചേട്ടനാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കരുവാരക്കുണ്ട് കിഴക്കേത്തലയില്‍ നടത്തിയ അനുസ്മരണ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ അധ്യക്ഷത വഹിച്ചു. കാര്‍ഷികരംഗത്തും വികസന രംഗത്തും ശ്രദ്ധേയമായ നേട്ടം കൈവരിച്ച ദേവസ്യാ ചേട്ടന് പുതുതലമുറയുടെ പാഠപുസ്തകമാണെന്നും അവര്‍ പറഞ്ഞു.
എം. മുഹമ്മദ്, ജോജി.കെ അലക്സ്, ലത്തീഫ് മഠത്തില്‍, എന്‍.കെ. അബ്ദുറഹിമാന്, കെ.കെ. ജയിംസ്, എന്‍.കെ. അബ്ദുള്‍ ഹമീദ് ഹാജി, ജോയ് ചെറിയാന് വയലില്‍, എം. നാരായണന്, ജോസ് ഉള്ളാട്ടില്‍, ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താനി, കെ.യു. തോമസ്, എന്‍. ഉണ്ണീന്‍കുട്ടി, കെ.പി. പീറ്റര്‍, എം. മാനുവല്കുട്ടി, അപ്പച്ചന് തേക്കുംതോട്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.