നി​ല​മ്പൂ​രി​ല്‍ ജ​ല​സു​ര​ക്ഷാ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Thursday, July 4, 2024 5:22 AM IST
നി​ല​മ്പൂ​ര്‍: ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ സ​ര്‍​വീ​സ​സും സി​വി​ല്‍ ഡി​ഫ​ന്‍​സും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ച്ച "മി​ടി​പ്പ്’ ജ​ല സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ നി​ല​മ്പൂ​ര്‍ മ​ണ്ഡ​ലം​ത​ല ഉ​ദ്ഘാ​ട​നം മാ​ന​വേ​ദ​ന​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ന​ട​ന്നു. വ​ര്‍​ധി​ച്ചു വ​രു​ന്ന മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ സ​ര്‍​വീ​സ​സും സി​വി​ല്‍ ഡി​ഫ​ന്‍​സും ചേ​ര്‍​ന്നു ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് മി​ടി​പ്പ്. സ്കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള നീ​ന്ത​ല്‍ പ​രി​ശീ​ല​ന​മാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

ആ​ദ്യ​ഘ​ട്ട​മെ​ന്നോ​ണം നി​ല​മ്പൂ​ര്‍ മാ​ന​വേ​ദ​ന​ന്‍ സ്കൂ​ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ക​യും തു​ട​ര്‍​ന്ന് എ​ല്ലാ സ്കൂ​ളു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് സൗ​ക​ര്യ​പ്ര​ദ​മാ​യ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ നീ​ന്ത​ല്‍ പ​രി​ശീ​ല​നം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍, സി​വി​ല്‍ ഡി​ഫ​ന്‍​സ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​ല്‍​കു​ക​യും ചെ​യ്യും.

മ​ല​പ്പു​റം സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഇ.​കെ. അ​ബ്ദു​ള്‍ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ജീ​ബ് റ​ഹ്മാ​ന്‍ പാ​റ​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ കോ​യ ക​ട​വ​ത്ത്, നി​ല​മ്പൂ​ര്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​പി. ബാ​ബു​രാ​ജ​ന്‍,

പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ അ​ബ്ദു​റ​ഹി​മാ​ന്‍, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ര്‍ വി.​യു. റു​മേ​ശ്, മാ​ന​വേ​ദ​ന​ന്‍ സ്കൂ​ള്‍ എ​സ്പി​സി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി​വി​ല്‍ ഡി​ഫ​ന്‍​സ് വോ​ള​ണ്ടി​യ​ര്‍​മാ​ര്‍, എ​സ്പി​സി, റെ​ഡ് ക്രോ​സ്, മ​റ്റു അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.