നിയന്ത്രണംവിട്ട ലോറി വൈദ്യുതക്കാലുകൾ തകർത്തു
1429941
Monday, June 17, 2024 5:44 AM IST
പാണ്ടിക്കാട്: നിയന്ത്രണം വിട്ട ചരക്കുലോറി പാതയോരത്തേക്കു പാഞ്ഞുകയറി രണ്ട് വൈദ്യുതക്കാലുകൾ തകർത്തു. വൈദ്യുതലൈനുകൾ ലോറിക്കു മുകളിൽ പൊട്ടി വീണെങ്കിലും ദുരന്തം ഒഴിവായി. തമിഴ്നാട്ടിൽ നിന്നു മഞ്ചേരി ഭാഗത്തേക്കു ചകിരിപ്പൊടി ലോഡുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ ഒലിപ്പുഴ പെരുവക്കാടാണ് സംഭവം നടന്നത്. ലോറി വൈദ്യുതക്കാലുകളിൽ ഇടിച്ച് മൺതിട്ടയിൽ കയറിയാണ് നിന്നത്. എച്ച്ടിഎൽടി ലൈനുകൾ ലോറിക്കു മുകളിൽ വീണെങ്കിലും വൈദ്യുതി പെട്ടെന്നു നിലച്ചതിനാലാണ് ദുരന്തം ഒഴിവായത്. ഇതേ തുടർന്ന് പ്രദേശത്ത് മണിക്കൂറുകൾ വൈദ്യുതി തടസം ഉണ്ടായി.