അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
1429449
Saturday, June 15, 2024 5:42 AM IST
മലപ്പുറം: തൊഴിൽ വകുപ്പിന്റെയും വനിതാശിശു വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൊന്നാനി എ.വി. ഹൈസ്കൂളില്‍ മുനിസിപ്പൽ ചെയർമാൻ ശിവദാസൻ ആറ്റുപുറത്ത് നിര്‍വഹിച്ചു. ബോധവത്കരണ ക്ലാസും ദിനാചരണത്തിന്റെ ഭാഗമായി നടന്നു.
ചടങ്ങില്‍ ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) ഇൻചാർജ് ടി. ഷബിറലി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. സുരേഷ് ബാബു ബാലവേല വിരുദ്ധ പോസ്റ്റർ പ്രകാശനം ചെയ്തു. മലപ്പുറം അസി. ലേബർ ഓഫീസർ അബിത പുഷ്പോദരൻ ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചൈൽഡ് ഹെൽപ്പ്ലൈൻ കോ-ഓർഡിനേറ്റർ സി. ഫാരിസ ബോധവത്കരണ ക്ലാസെടുത്തു. വാർഡ് കൗൺസിലർ ശ്രീകല ചന്ദ്രൻ, പിടിഎ പ്രസിഡന്റ് കെ. ഷിംന, എംപിടിഎ പ്രസിഡന്റ് കെ. പ്രവിത, പിടിഎ വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷൻ ഓഫീസർ ഫസൽ പുള്ളാട്ട്, ബച്ച്പൻ ബചാവോ ആന്തോളൻ പ്രതിനിധി മരിയ ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.
പൊന്നാനി അസി. ലേബർ ഓഫീസർ എം.എസ് നിതിൻ സ്വാഗതവും സ്കൂൾ എന്‍എസ്എസ് ലീഡർ കെ. അഷിത നന്ദിയും പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഫ്ലാഷ് മോബും സംഘടിപ്പിച്ചു.