വണ്ടൂർ ടൗണിൽ സിസിടിവി കാമറകൾ സ്ഥാപിക്കും
1424824
Saturday, May 25, 2024 5:59 AM IST
വണ്ടൂർ: വണ്ടൂർ അങ്ങാടിയിൽ സിസിടിവി കാമറകൾ സ്ഥാപിക്കും. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് ഇതോടനുബന്ധിച്ചുള്ള യോഗത്തിൽ വ്യക്തമാക്കി.
കാമറകളുടെ നിർമാണ പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായി. വണ്ടൂർ ടൗണിൽ ആറ് സ്ഥലങ്ങളിലായി 12 എഐ ടെക്നോളജിയോടു കൂടിയ സിസിടിവി കാമറകളാണ് സ്ഥാപിക്കുക. ഇതിന്റെ മോണിറ്ററും മറ്റു അനുബന്ധ ഉപകരണങ്ങളും വണ്ടൂർ പോലീസ് സ്റ്റേഷനിൽ സ്ഥാപിക്കും. പോലീസ് വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും സിസിടിവി കാമറകളുടെ പ്രവര്‍ത്തനം.
എ.പി.അനില്‍കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ടി. അജ്മല്‍, വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദിഖ് പട്ടിക്കാടന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.സി. കുഞ്ഞുമുഹമ്മദ്, ഷൈജല്‍ എടപ്പറ്റ, കാപ്പിൽ മന്‍സൂര്‍, എം.റസാബ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന കമ്പനി പ്രതിനിധികളും പങ്കെടുത്തു.