ഉന്നത വിജയികളെ അനുമോദിച്ചു
1423991
Tuesday, May 21, 2024 7:19 AM IST
തിരൂര്‍ക്കാട്: തിരൂര്‍ക്കാട് വിജയന് സ്മാരക പൊതുജന വായനശാലയുടെ നേതൃത്വത്തില്‍ എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു ഉന്നതവിജയികളെയും കാലിക്കട്ട് യൂണിവേഴ്സിറ്റിയില്‍ നിന്നു പിഎച്ച്ഡി നേടിയ ഡോ. ഷമീറ കുഞ്ഞുവിനെയും അനുമോദിച്ചു. മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കെ. ബഷീര്‍ ഉദ്ഘാടനം ചെയ്തു. എം.ആര്.അനൂപ് അധ്യക്ഷത വഹിച്ചു. സുനില്‍ പെഴുംകാട്, കെ.എം. അസ്ക്കറലി എന്നിവര്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്കി. ഇ. അനസ്ബാബു,എം. ഹസീന എന്നിവര്‍ പ്രസംഗിച്ചു.