ജില്ലയിൽ തീപിടിത്തത്തിന് ശമനമില്ല
1417395
Friday, April 19, 2024 5:59 AM IST
വണ്ടൂർ: ജില്ലയിൽ തീപിടിത്തം തുടർക്കഥയാകുന്നു.വണ്ടൂർ അങ്കപൊയിലിൽ സ്വകാര്യ വ്യക്തിയുടെ പ്രവർത്തനരഹിതമായി കിടക്കുന്ന ക്വാറിയിൽ തീപിടിത്തം. സമീപത്തെ ഏക്കർ കണക്കിന് സ്ഥലത്തെ അടിക്കാടുകൾ കത്തിനശിച്ചു. ഇന്നലെ ഉച്ചയോടു കൂടിയാണ് സംഭവം.
തിരുവാലിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചതോടെ മറ്റ് കൃഷിയിടങ്ങളിലെക്ക് തീ വ്യാപിച്ചില്ല. വർഷങ്ങളായി ക്വാറി പ്രവർത്തിക്കാതെ കിടക്കുകയാണ്. ഈ മാസം 12ന് വണ്ടൂർ പോരൂരിലും കൃഷിയിടത്തിന് തീപിടിച്ചിരുന്നു. ഇതിനു പിന്നിൽ സാമൂഹ്യ വിരുദ്ധരുടെ പ്രവർത്തനമാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
നിലമ്പൂര്‍: പന്തീരായിരം വനമേഖലയിലെ കാട്ടുതീ പടരുന്നത് പൂര്‍ണമായും അണയ്ക്കാനായില്ല. ഓരോ ദിവസവും തീയണച്ച് വലഞ്ഞ് വനംവകുപ്പ് ജീവനക്കാര്‍. തീപിടിത്തം തുടങ്ങിയിട്ട് രണ്ടാഴ്ച്ച പിന്നിട്ടു. ഇനിയും തീ നിയന്ത്രണ വിധേയമായില്ല. വേനല്‍ മഴ ലഭിച്ചാല്‍ മാത്രമേ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാകൂ. നിലമ്പൂരിലെ പ്രധാന വനമേഖലകളില്‍ ഒന്നായ പന്തീരായിരം വനത്തിലാണ് വ്യാപകമായി കാട്ടുതീ പടരുന്നത്.
കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തീപിടിത്തമാണ് ഉണ്ടായിരിക്കുന്നതെന്ന് മൂലേപ്പാടം അമ്പതേക്കറിലെ കുട്ടപ്പന് പറയുന്നു. വനപാലകര്‍ എന്നും തീ അണയ്ക്കാറുണ്ട്. എന്നാല്‍ ഉള്‍വനത്തിലായതിനാല്‍ അവര്‍ക്ക് തീ പൂര്‍ണമായി അണയ്ക്കാന്‍ സാധിക്കില്ല.
ഒരു ഭാഗത്തെ തീ അണയ്ക്കുമ്പോഴേക്കും അടുത്ത ഭാഗം കത്തുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പന്തീരായിരം വനത്തിലെ വെറ്റിലക്കൊല്ലി, കരിപ്പാറ, തോട്ടപ്പള്ളി തുടങ്ങി പല ഭാഗങ്ങളിലും തീ പടരുന്ന അവസ്ഥയുണ്ട്. 12,000 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന വനമേഖലയില്‍ തീ പടരുന്നതുമൂലം വലിയ നഷ്ടമാണ് ഉണ്ടാവുക.