പോലീസ് സ്റ്റേഷനില്‍ അതിക്രമം; ഗ്രാമപഞ്ചായത്തംഗം അറസ്റ്റില്‍
1415325
Tuesday, April 9, 2024 7:09 AM IST
മങ്കട: പോലീസ് സ്റ്റേഷനില്‍ അതിക്രമം നടത്തിയ കേസില്‍ ഗ്രാമപഞ്ചായത്തംഗം അറസ്റ്റില്‍.മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് അംഗവും സ്ഥിരംസമിതി ചെയര്‍മാനുമായ ഹബീബുള്ള പട്ടാക്കലിനെയാണ് മങ്കട പോലീസ് അറസ്റ്റ് ചെയ്തത്. മങ്കട സ്റ്റേഷനില്‍ വച്ച് പോലീസുകാര്‍ക്കു നേരെ കൈയേറ്റം നടത്തിയെന്നാണ് കേസ്.
കഴിഞ്ഞ ദിവസം ബന്ധുകൂടിയായ വ്യക്തിയെ കാണാതായതു സംബന്ധിച്ച് പോലീസ് സ്റ്റേഷനിലെത്തിയ ഇയാള്‍ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ കോടതി ഒന്നില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് കേസെടുത്തിട്ടുള്ളതെന്നും ഉപാധികളോടെ ജാമ്യം അനുവദിച്ചതായും മങ്കട സിഐ സതീഷ്കുമാര്‍ പറഞ്ഞു.