‘പോത്തുകല്ലിലെ മഞ്ഞപ്പിത്തം നിയന്ത്രിക്കാന്‍ അടിയന്തരമായി കൂടുതല്‍ ജീവനക്കാരെ നിയമിക്കണം’
1397011
Sunday, March 3, 2024 4:57 AM IST
നിലമ്പൂര്‍: പോത്തുകല്ലിലെ മഞ്ഞപ്പിത്ത ബാധ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് നിലമ്പൂര്‍ താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ പങ്കെടുത്ത ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇന്‍ ചാര്‍ജ് അഞ്ജനയോട് ഇത് സംബന്ധിച്ച് നടപടികളെടുത്ത് അടുത്ത യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും യോഗാധ്യക്ഷ പി. പുഷ്പവല്ലി ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച വരെ 206 പേര്‍ക്കാണ് പോത്തുകല്ല് ഗ്രാമപ്പഞ്ചായത്തില്‍ മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ഡിഎംഒ, എന്‍എച്ച്എം, സര്‍ക്കാര്‍ എന്നിവര്‍ക്ക് ശുപാര്‍ശ ചെയ്യാൻ യോഗം തീരുമാനിച്ചു.
യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ഇ.എന്‍. രാജു, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.പി. പ്രമോദ്, അര്‍ച്ചന ജയന്, നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലര്‍ ഇസ്മായില്‍ എരഞ്ഞിക്കല്‍, രാജ് മോഹന്‍ എന്നിവരും പങ്കെടുത്തു.