പെരിന്തല്‍മണ്ണയില്‍ പള്‍സ് പോളിയോ വോളണ്ടിയര്‍മാര്‍ക്കു പരിശീലനം
1396108
Wednesday, February 28, 2024 4:53 AM IST
പെരിന്തല്‍മണ്ണ: ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി മാര്‍ച്ച് മൂന്നിന് നടക്കുന്ന പള്‍സ് പോളിയോ പരിപാടിക്കുള്ള വോളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി.
വൈസ് ചെയര്‍പേഴ്സണ്‍ നസീറ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ഷാന്‍സി നന്ദകുമാര്‍ അധ്യക്ഷയായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ. ഉണ്ണികൃഷ്ണന്, അമ്പിളി മനോജ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ സന്തോഷ്കുമാര്‍, കൃഷ്ണപ്രിയ, സരോജ എന്നിവര്‍ പങ്കെടുത്തു.
നഗരസഭാ സെക്രട്ടറി ജി. മിത്രന്, ക്ലീന്‍സിറ്റി മാനേജര്‍ സി.കെ. വത്സന്, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇഖ്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു.പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് പി. പാര്‍വതി, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് അഞ്ചൂറാണി എന്നിവര്‍ പരിശീലനത്തിനു നേതൃത്വം നല്കി.
അങ്കണവാടി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, സ്വകാര്യാശുപത്രി ജീവനക്കാര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്നതായിരുന്നു പരിശീലനം. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വി. അബൂബക്കര്‍ സിദീഖ് സ്വാഗതവും എം. ജനാര്ദ്ദനന് നന്ദിയും പറഞ്ഞു.