വള്ളിക്കുന്നില്‍ ലൈഫ് പദ്ധതിയില്‍ ഉയര്‍ന്നത് 117 വീടുകള്‍
1396107
Wednesday, February 28, 2024 4:53 AM IST
താക്കോല്‍ കൈമാറ്റം മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു
വള്ളിക്കുന്ന്: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതിയില്‍ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിച്ച 117 വീടുകളുടെ താക്കോല്‍ കൈമാറ്റം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു.
കേന്ദ്രം സംസ്ഥാനത്തിന് നല്ക്കേണ്ട വിഹിതം യഥാസമയം നല്കിയാല് രണ്ടര വര്‍ഷം കൊണ്ടു ആറു ലക്ഷം ഗുണഭോക്താക്കള്‍ക്കും ലൈഫില്‍ വീട് നല്കുമെന്നു മന്ത്രി പറഞ്ഞു.
ലൈഫ് ഭവനപദ്ധതിയിലൂടെ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ ആദ്യഘട്ടത്തില്‍ 300 പേര്‍ക്കാണ് വീട് പൂര്‍ത്തിയാകുന്നത്.
ജനറല്‍ വിഭാഗത്തില്‍ 186 ഗുണഭോക്താക്കളും മത്സ്യത്തൊഴിലാളി മേഖലയില്‍ 86 പേരും പട്ടികജാതി വിഭാഗത്തില്‍ 28 പേരുമാണ് എഗ്രിമെന്റ് വച്ച് വീട് നിര്‍മാണം തുടങ്ങിയത്. ഇതില്‍ 110 വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്.വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ അധ്യക്ഷയായിരുന്നു.
ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എ.കെ. രാധ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ എ.പി. സിന്ധു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എം. ശശികുമാര്‍, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സതി തോട്ടുങ്ങല്‍, ബാബുരാജ് പൊക്കടവത്ത്, അനീഷ് വലിയാട്ടൂര്‍, ഗ്രാമപഞ്ചായത്തംഗം വി. ശ്രീനാഥ്, വിഇഒ പ്രശാന്ത് കരുമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കോട്ടശേരി സ്വാഗതവും സെക്രട്ടറി സി. സന്തോഷ് നന്ദിയും പറഞ്ഞു.