കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ അപാകതകള്‍ പരിഹരിക്കണം: കെഎസ്എസ്ടിഎഫ്
1394698
Thursday, February 22, 2024 4:42 AM IST
മലപ്പുറം: കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം വിശദമായ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും വിധേയമാക്കണമെന്ന് കേരള സ്റ്റേറ്റ് സ്കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് (കെഎസ്എസ്ടിഎഫ് ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താണി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിമ്മിമാത്യു അധ്യക്ഷത വഹിച്ചു. കെഎസ്എസ്ടിഎഫ് സംസ്ഥാന സെക്രട്ടറി ജെയിംസ് കോശി, പി.ടി. തോമസ്, സി.കെ. കൃഷ്ണകുമാര്‍, എം.എസ്. ജ്യോതിഷ്, ജോര്‍ജ് സി. പോള്‍, ഒ.ഐ. ജോസ്, മോഹന്‍ രാകേഷ്, റെനിരാജ് എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങളോടു കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ക്ക് നിയമനം നല്കുവാനുള്ള സത്വര നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. ഭാരവാഹികളായി ജിമ്മി മാത്യു (പ്രസിഡന്റ്), മോഹന്‍ രാകേഷ് (സെക്രട്ടറി), ജിജോ മോഹന്‍ (ട്രഷറര്‍), ജെയിംസ് കോശി, റെനി രാജ് (സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.