പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ആസ്റ്റര്‍ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ യൂണിറ്റ്
1394257
Tuesday, February 20, 2024 7:40 AM IST
പെരിന്തല്‍മണ്ണ: കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ (ഐഎല്‍സി) യൂണിറ്റിന്റെ സേവനങ്ങള്‍ ഇനി മുതല്‍ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലും ലഭ്യമാകും.
മലപ്പുറം ജില്ലയിലുള്ളവര്‍ക്ക് ഏറ്റവും മികച്ച കരള്‍ പരിചരണങ്ങളും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലിനിക്ക് ആരംഭിച്ചത്. ഇതോടനുബന്ധിച്ച് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി പ്രത്യേക പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം ജില്ലയിലെ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് ആസ്റ്റര്‍ മെഡ്സിറ്റി ചികിസാ സഹായം നല്‍കും.
സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് സഹായം ചെയ്യുക. കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ വിദഗ്ധ ഡോക്ടര്‍മാരാണ് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ ഐഎല്‍സി വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്.
എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളില്‍ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഡോക്ടര്‍മാരുടെ കണ്സള്ട്ടേഷന്. ഹെപ്പറ്റോ പാന്‍ക്രിയാറ്റോ ബൈലറി രോഗങ്ങള്‍ക്കും ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്കും ഉള്‍പ്പെടെ സമഗ്രമായ ചികിത്സയും പരിചരണവും ഉള്‍പ്പെടെ ലഭിക്കും. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ രോഗികള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ തുടര്‍ചികിത്സ ലഭിക്കുമെന്നതാണ് സവിശേഷത.
500ല്‍ പരം കരള്‍മാറ്റ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഇന്ത്യയിലെ മികച്ച സെന്ററുകളിലൊന്നായ ആസ്റ്റര്‍ മെഡ്സിറ്റിയിലെ വിദഗധ ഡോക്ടര്‍മാരുടെ സേവനങ്ങളാണ് ലഭ്യമാകുന്നതെന്നു അധികൃതര്‍ അറിയിച്ചു.
ഐഎല്‍സി ക്ലിനിക്കിന്റെ സേവനങ്ങള്‍ ലഭിക്കുന്നതിനായി മുന്‍കൂര്‍ ബുക്ക് ചെയ്യണം. വിവരങ്ങള്‍ക്കും ബുക്കിംഗിനും 04933 262 262, 8111998022, 8138999157 നമ്പറുകളില്‍ ബന്ധപ്പെടണം. ചടങ്ങില്‍ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഹെപ്പറ്റോളജി കണ്‍സള്‍ട്ടന്റ് ഡോ. എന്‍. മുഹമ്മദ് ഫവാസ്, കണ്‍സള്‍ട്ടന്റ് ജിഐ, എച്ച്പിബി, മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി, ഡോ. ബിജുചന്ദ്രന്‍, മൗലാന ആശുപത്രിയിലെ മാനേജിംഗ് പാര്‍ട്ണര്‍ എന്‍. അബ്ദുള്‍ റഷീദ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.എ.സീതി തുടങ്ങിയവര്‍ പങ്കെടുത്തു.