വീട്ടമ്മയെയും മരുമകളെയും കുത്തി പരിക്കേല്‍പ്പിച്ച് അയല്‍വാസി
1375157
Saturday, December 2, 2023 1:48 AM IST
കല്പകഞ്ചേരി: മഞ്ഞച്ചോലയില് വീട്ടമ്മയെയും മരുമകളെയും അയല്‍വാസി കുത്തി പരിക്കേല്‍പ്പിച്ചു. കക്കിടിപ്പറമ്പത്ത് കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ആസ്യ, മരുമകള്‍ കദീജ എന്നിവര്‍ക്കാണ് കുത്തേറ്റത്. കദീജയുടെ നാലു പവന് സ്വര്‍ണമാലയും പ്രതി കവര്‍ന്നെടുത്തിരുന്നു. അയല്‍വാസിയായ കടിയാപ്പുറം മുഹ്സിന് എന്ന കുഞ്ഞുവാണ് ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ഇയാള്‍ ഒളിവിലാണ്. ഇന്നലെ രാവിലെ 10 മണിക്കാണ് സംഭവം. കുളിമുറിക്ക് സമീപമുള്ള വിറകുപുരയില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ വീട്ടുകാര്‍ കണ്ടതോടെ അക്രമാസക്തനായ പ്രതി കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആസ്യയെയും കദീജയെയും ആക്രമിക്കുകയായിരുന്നു. വീട്ടുകാര്‍ നിലവിളിച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു.
പരിക്കേറ്റ ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളിമുറികളില്‍ ഒളിഞ്ഞുനോക്കിയതിനും മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തിയതിനും പലതവണ പ്രതിയെ പിടികൂടിയിട്ടുണ്ട്. കല്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊര്‍ജിതമാക്കി.