പാലക്കീഴ് സ്മാരക ഗ്രന്ഥശാല പുരസ്കാരം കടന്നമണ്ണ ഐഎഫ്എസിന്
1375151
Saturday, December 2, 2023 1:38 AM IST
പെരിന്തല്‍മണ്ണ: സാംസ്കാരിക പ്രവര്‍ത്തകനും ഗ്രന്ഥാലോകം പത്രാധിപരുമായിരുന്ന പ്രഫ. പാലക്കീഴ് നാരായണന്റെ സ്മരണക്കായി താലൂക്ക് ലൈബ്രറി കൗണ്‍സിലും ചെമ്മാണിയോട് വാസുദേവ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി ഏര്‍പ്പെടുത്തിയ മികച്ച ഗ്രന്ഥശാലക്കുള്ള പാലക്കീഴ് പുരസ്കാരത്തിന് കടന്നമണ്ണയിലെ ഐഎഫ്എസ് പൊതുജന വായനശാല ആന്‍ഡ് ലൈബ്രറിയെ തെരഞ്ഞെടുത്തു.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഡോ.കെ.കെ. ബാലചന്ദ്രന്, താലൂക്ക് സെക്രട്ടറി വേണു പാലൂര്, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി രമണന് എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്കാരം നിര്‍ണയിച്ചത്.
പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്കാരം നാളെ വൈകുന്നേരം നാലിന് ചെമ്മാണിയോട് വായനശാല അങ്കണത്തില്‍ നടക്കുന്ന പാലക്കീഴ് അനുസ്മരണത്തില്‍ ജില്ലാ പ്രസിഡന്റ് എ.ശിവദാസ് സമ്മാനിക്കും. ചെറുകാട് ട്രസ്റ്റ് ചെയര്മാന് വി.ശശികുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
ആലങ്കോട് ലീലാകൃഷ്ണന് മുഖ്യാതിഥിയായിരിക്കും.മേലാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മുഹമ്മദ് ഇക്ബാല്‍ അധ്യക്ഷത വഹിക്കും. സി. വാസുദേവന്‍, കീഴാറ്റൂര്‍ അനിയന്, വേണു പാലൂര്, കെ.മൊയ്തുട്ടി, വി. കമലം, പി.മനോജ് എന്നിവര്‍ പ്രസംഗിക്കും.