കരോള്‍ഗാന മത്സരവും വാര്‍ഷികാഘോഷവും നാളെ
1374961
Friday, December 1, 2023 7:28 AM IST
എടക്കര: മാതൃവേദി മണിമൂളി മേഖലയുടെ ആഭിമുഖ്യത്തില്‍ വാര്‍ഷികാഘോഷവും കരോള്‍ഗാന മത്സരവും നാളെ രാവിലെ ഒമ്പതിനു മണിമൂളി പാസ്റ്ററല്‍ സെന്ററില്‍ നടക്കും.
രാവിലെ ഒമ്പതിനു രജിസ്ട്രേഷന്, തുടര്‍ന്നു കരോള്‍ ഗാനമത്സരം, 10 ഇടവകള്‍ 10 ടീമുകളായി പങ്കെടുക്കും. ഇതിനുശേഷം വാര്‍ഷികാഘോഷം, 11 മണിക്ക് പൊതുസമ്മേളനം മണിമൂളി ഫൊറോന വികാരി ഫാ. തോമസ് മണക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് സുനിഷാജി അധ്യക്ഷയായിരിക്കും. ഫാമിലി അപ്പോസ്തലേറ്റ് മാനന്തവാടി രൂപത ഡയറക്ടര്‍ ഫാ. ജോജോ കുടക്കച്ചിറ മുഖ്യപ്രഭാഷണം നടത്തും.
മേരി കൊച്ച്കാട്ടിത്തറയില് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഫാ. ജെയിംസ് കുന്നത്തേട്ട്, ഫാ. പ്രിന്‍സ് തെക്കേതില്‍, ബിന്‍സി, അനീജ കറുകപ്പള്ളി, ഹണി ജയ്സണ്‍, സിസ്റ്റര്‍ കൃപ എന്നിവര്‍ പ്രസംഗിക്കും. പാലാങ്കര, തലഞ്ഞി ഇടവകകള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. ജൂബിലി ആഘോഷിക്കുന്ന അനിമേറ്റേഴ്സിനെയും സപ്തതി ആഘോഷിക്കുന്ന ഡയറക്ടര്‍ ഫാ. ജെയിംസ് കുന്നത്തേട്ടിനെയും ആദരിക്കും. സ്നേഹവിരുന്നോടെ പരിപാടി സമാപിക്കുമെന്നു ഫാ. ജെയിംസ് കുന്നത്തേട്ട് അറിയിച്ചു.