തരിശ് ഭൂമിയിൽ കൃഷിയിറക്കി മഞ്ചേരി നഗരസഭ
1338602
Wednesday, September 27, 2023 1:17 AM IST
മഞ്ചേരി: തരിശുഭൂമിയിൽ കൃഷി ചെയ്യൽ പദ്ധതിയുടെ ഭാഗമായി മഞ്ചേരി നഗരസഭ ചെരണിയിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കോഴിക്കാട്ടുകുന്ന് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളും കൃഷി വകുപ്പും സംയുക്തമായാണ് കൃഷി നടത്തുന്നത്.
പയർ, വെണ്ട, വെള്ളരി, മത്തൻ, കുന്പളം തുടങ്ങിയ പച്ചക്കറികളാണ് കൃഷി നടത്തുന്നത്. നഗരസഭ ചെയർപേഴ്സണ് വി.എം. സുബൈദ വിത്ത് പാകി ഉദ്ഘാടനം ചെയ്തു. ഷൈമ ആക്കല അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ മരുന്നൻ മുഹമ്മദ്, അഷ്റഫ് കാക്കേങ്ങൽ, ഹുസൈൻ മേച്ചേരി, കൃഷി അസിസ്റ്റന്റ് ഒ.പി. സക്കരിയ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ ഒ.കെ. ആരിഫ്, പി.കെ. ജുനൈസ്, സ്ഥലമുടമ മൂസാൻ മേച്ചേരി, വി.ടി. ഷെഫീഖ്. റെനി, സൈതലവി, എഡിഎസ് റമീജ എന്നിവർ സംബന്ധിച്ചു.