നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി
1301211
Friday, June 9, 2023 12:27 AM IST
പുലാമന്തോൾ: മാലിന്യമുക്ത നവകേരളം കാന്പയിനിന്റെ ഭാഗമായി മലപ്പുറം ജില്ലാതല എൻഫോഴ്സ്മെന്റ് ടീമും പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറും പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ പുലാമന്തോൾ ടൗണിൽ നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും ഒറ്റത്തവണ ഉപയോഗ യോഗ്യമായ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കാരിബാഗുകൾ, പേപ്പർകപ്പുകൾ, പേപ്പർ വാഴയില, സ്റ്റെറോഫോം പ്ലേറ്റുകൾ എന്നിവ പിടിച്ചെടുത്തു.
സ്ഥാപനങ്ങൾക്ക് പിഴയടക്കമുള്ള പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുകയും ചെയ്തു. വരുംദിവസങ്ങളിലും തുടർപരിശോധനകൾ നടക്കുമെന്നും ഇത്തരം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സംഭരിച്ചുവയ്ക്കുകയോ വിൽക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ ശിക്ഷനടപടികൾ സ്വീകരിക്കുമെന്നും പുലാമന്തോൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.