വനപാലകരും ക്ലബ് അംഗങ്ങളും വിദ്യാർഥികളും കൈകോർത്തു: വനമേഖല പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി
1299116
Thursday, June 1, 2023 12:42 AM IST
നിലന്പൂർ: അകന്പാടം വനം സ്റ്റേഷനിലെ വനപാലകരും എരഞ്ഞിമങ്ങാട് ബ്ലൂസ്റ്റാർ ക്ലബ് അംഗങ്ങളും വിദ്യാർഥികളും ചേർന്ന് എരഞ്ഞിമങ്ങാട് മുതൽ കാഞ്ഞിരപ്പടി വരെയുള്ള ഭാഗങ്ങളിലെ പ്ലാസ്റ്റിക്ക് മലിന്യങ്ങൾ നീക്കം ചെയ്തു. ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായാണ് ഈ പ്രവൃത്തി നടത്തിയത്. ശേഖരിച്ച മാലിന്യങ്ങൾ ചാലിയാർ പഞ്ചായത്തിലെ ഹരിതസേനക്ക് കൈമാറുമെന്ന് അകന്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.കെ. മുഹസിൻ പറഞ്ഞു.
പരിസ്ഥിതിദിനം, വനദിനം എന്നി പ്രധാന ദിവസങ്ങളിൽ ഉൾപ്പെടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് മാലിന്യ മുക്തമാക്കാൻ ക്ലബ് അംഗങ്ങൾ സഹകരിക്കാറുണ്ടെന്ന് എരഞ്ഞിമങ്ങാട് ബ്ലൂസ്റ്റാർ ക്ലബ് സെക്രട്ടറി റജീസ് പറഞ്ഞു. മാലിന്യം നിക്ഷേപിക്കാനുള്ള കേന്ദ്രങ്ങളല്ല പൊതുയിടങ്ങളും വനമേഖലയുമെന്ന് ഓരോത്തരും തിരിച്ചറിയണമെന്നും മാലിന്യ മുക്ത ചാലിയാറിനായി സഹകരിക്കണമെന്നും ക്ലബ് സെക്രട്ടറി അറിയിച്ചു.