ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി: ടാങ്കിനു ശിലയിട്ടു
1298155
Monday, May 29, 2023 12:02 AM IST
നിലന്പൂർ: ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചാലിയാർ പഞ്ചായത്തിൽ 40 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചു. വാർഡുകളിലായി വിവിധഘട്ട പ്രവർത്തനങ്ങളായാണ് പദ്ധതി പൂർത്തീകരിക്കുക. 2024 ഓടെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം ടാപ്പ് കണക്ഷൻ വഴി നൽകുക എന്നുള്ളതാണ് ജൽ ജീവൻ മിഷൻ പദ്ധതിയുടെ ലക്ഷ്യം. മിറർ വയനാട് പദ്ധതിയുടെ ഇംപ്ലിമെന്റിംഗ് സപ്പോർട്ടിംഗ് ഏജൻസിയായി പ്രവർത്തിക്കുന്നു. പദ്ധതിയുടെ ആദ്യപ്രവൃത്തിയുടെ ഭാഗമായ പെരുമുണ്ട എസ്ടി കോളനിയിലെ ടാങ്കിനുള്ള സ്ഥലത്തിന്റെ തറക്കല്ലിടൽ പി.കെ ബഷീർ എംഎൽഎ നിർവഹിച്ചു. ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.ടി ഉസ്മാൻ, ഗീതാ ദേവദാസ്, സുരേഷ് തോണിയിൽ, മൻസൂർ, ആതിരാ സോമൻ, ജോണ്, ജൽജീവൻ മിഷൻ ചാലിയാർ പഞ്ചായത്ത് കോ-ഓർഡിനേറ്റർ ഫജീഷ് എരഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു.