പന്തല്ലൂരിൽ മെഡിക്കൽ ക്യാന്പ്
1283295
Saturday, April 1, 2023 11:25 PM IST
പന്തല്ലൂർ: പന്തല്ലൂർ സെന്റ് മേരീസ് ഇടവകയുടെയും എഫ്സിസി സിസ്റ്റേഴ്സിന്റെയും ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാന്പും കോഴിക്കോട് മെഡിക്കൽ കോളജിലെ സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിരശസ്ത്രക്രിയ ക്യാന്പും നടത്തി. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ പന്തല്ലൂർ സെന്റ് മേരീസ് പാരീഷ് ഹാളിൽ നടന്ന ക്യാന്പ് ഇടവക വികാരി ഫാ. മാത്യുതിട്ടയിൽ ഉദ്ഘാടനം ചെയ്തു.
ആനക്കയം പഞ്ചായത്ത് അംഗം ജോജോ തേവർപറന്പിൽ അധ്യക്ഷനായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് നേത്ര വിഭാഗം അസോസിയറ്റ് പ്രഫ. ഡോക്ടർ സന്ധ്യ, കൽപ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റൽ ഫിസിഷ്യൻ ഡോ. ജയ കരിങ്ങടയിൽ എന്നിവർ പ്രസംഗിച്ചു. ഗൈനക്കോളജിസ്റ്റ് ഡോ.സിസ്റ്റർ ലിസറ്റ് (സെന്റ് മേരീസ് ഹോസ്പിറ്റൽ കരിങ്കല്ലത്താണി), ഫിസിഷ്യൻ ഡോ. സിസ്റ്റർ ജയ കരിങ്ങടയിൽ (ഫാത്തിമ മാതാ ഹോസ്പിറ്റൽ കൽപ്പറ്റ) എന്നിവർ മെഡിക്കൽ ക്യാന്പും ഡോക്ടർ സന്ധ്യയുടെ നേതൃത്വത്തിൽ (ഒഫ്താൽമോളജി) കണ്ണിന്റെ പരിശോധനയും നടത്തി.
പ്രദേശത്തെ ഇരുനൂറിലധികം പേർ നേത്ര ചികിത്സാ ക്യാന്പിലും 125 പേർ മെഡിക്കൽ ക്യാന്പിലും പങ്കെടുത്തു. ഇരുപതു പേരെ കൂടുതൽ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി മെഡിക്കൽ കോളജ് ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തു.