ഗതാഗതം നിരോധിച്ചു
1283288
Saturday, April 1, 2023 11:24 PM IST
മലപ്പുറം: അകന്പാടം-പാതാർ റോഡിൽ മതിൽമൂല മുതൽ എരുമമുണ്ട വരെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ മൂന്നിനു രാവിലെ ആറു മുതൽ ഏഴിനു വൈകിട്ട് ആറു വരെ ഗതാഗതം പൂർണമായും നിരോധിച്ചു. എരുമമുണ്ടയിലേക്കും തിരിച്ചുമുളള വാഹനങ്ങൾ കൈപ്പിനി-ചുങ്കത്തറ വഴി തിരിഞ്ഞു പോകണമെന്നു എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
തുടിയൻമല-കൊടശേരി റോഡിൽ ബി.എം ആൻഡ് ബി.സി പ്രവൃത്തി ആരംഭിക്കുന്നതിനാൽ മൂന്നു മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിരോധിച്ചു. കൊടശേരി ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ അടക്കാപുര-നെല്ലിക്കുളം റോഡ് വഴി ചുങ്കത്ത് കുന്നിലേക്കും മഞ്ചേരിയിൽ നിന്നു വരുന്ന വാഹനങ്ങൾ വള്ളുവങ്ങാട് പാലം-പറന്പൻപുള-അത്താണിക്കൽ വഴി ചുങ്കത്ത്കുന്നിലേക്കും ചുങ്കത്തുകുന്ന് നിന്നു കൊടശേരി-വണ്ടൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഹെൽത്ത് സെന്റർ-നെല്ലിക്കുളം-അടക്കാപുര വഴി കൊടശേരിയിലേക്കും പാണ്ടിക്കാട്-മഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചുങ്കത്ത്കുന്ന്-നടുക്കുണ്ട്- തറിപ്പടി വഴിയും പോകണമെന്നു എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.