സാന്പത്തിക സാക്ഷരതയിൽ പരിശീലനം
1281912
Tuesday, March 28, 2023 11:41 PM IST
പെരിന്തൽമണ്ണ:സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് സാന്പത്തിക സാക്ഷരതയിൽ പരിശീലനം നൽകുന്നു. ആദ്യഘട്ടമായി ജില്ലയിലെ സിബിഎസ്ഇ സ്കൂളുകളിലെ അധ്യാപക അനധ്യാപകർക്കുള്ള ശില്പശാല 31 ന് രാവിലെ പത്തു മുതൽ 12 വരെ പെരിന്തൽമണ്ണ ശ്രീവള്ളുവനാട് വിദ്യാഭവനിൽ നടക്കും.
അനുശോചിച്ചു
മഞ്ചേരി: കലാസാഹിത്യ സാംസ്കാരിക പ്രതിമാസ സംവാദ വേദിയായ വിഷൻ മഞ്ചേരി കെ.ജി ബോസ് ഭവനിൽ ഇന്നസെന്റ് അനുശോചന യോഗം നടത്തി. ബാബു മാണികോത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണൻ, വി.കെ ഹരി നാരായണൻ, കെ. രാധാകൃഷ്ണൻ, ബാബു സുരേന്ദ്രൻ, രാമു മുള്ളന്‍പാറ, ബാലകൃഷ്ണൻ പുത്തില്ലൻ എന്നിവർ പ്രസംഗിച്ചു.
മഞ്ചേരി : മുൻ എംപിയും സിനിമാതാരവുമായ ഇന്നസെന്റിന്റെ നിര്യാണത്തിൽ എൻഫ്രീ ജില്ലാ കമ്മിറ്റി അനുശോചിച്ചു. ചെയർമാൻ സി.ടി രാജു അധ്യക്ഷത വഹിച്ചു. സന്തോഷ് പറപ്പൂർ, ജോണി പന്തല്ലൂർ, അലവി ചുങ്കത്ത്, ശരീഫ് പാറക്കൽ, മുഹമ്മദ് നജീദ് ബാബു, പ്രഭാകരൻ ഒളമതിൽ, ഉമാദേവി എന്നിവർ പ്രസംഗിച്ചു.