കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
1280045
Thursday, March 23, 2023 12:16 AM IST
നിലന്പൂർ: വിൽപ്പനക്കായി ഒഡീഷയിൽ നിന്നു ട്രെയിൻ മാർഗം കടത്തി കൊണ്ടുവന്ന കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ നിലന്പൂർ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ ജൽപ്പാഗുരി സ്വദേശി കുപ്വ ഓറോണ് എന്നയാളെ യാണ് ഇടിവണ്ണയിൽ വച്ച് നിലന്പൂർ സിഐ പി.വിഷ്ണുവിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്ഐ ടി.എം.സാജിനി അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നു വിൽപ്പനക്കായി സൂക്ഷിച്ച 4.5 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പത്തുവർഷമായി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പ്രതി ഇതിനും മുന്പും കേരളത്തിലേക്ക് കഞ്ചാവ് കൊണ്ടുവന്നതായി സൂചന ലഭിച്ചിട്ടുണ്ട്.
വിമാനമാർഗം ഒഡീഷയിലേക്ക് പോകുന്ന പ്രതി അവിടെ നിന്നു ട്രെയിൻ മാർഗം കഞ്ചാവ് കൊണ്ടുവരികയാണ് പതിവ്. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒന്നര ലക്ഷം രൂപയോളം വിലവരും. എഎസ്ഐ റെനി ഫിലിപ്പ്, സിപിഒമാരായ പി. നൗഫൽ, മൊളായിസ്, ഉസ്മാൻ തോപ്പിൽ ഡാൻസാഫ് അംഗങ്ങളായ എൻ.പി സുനിൽ, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ നിലന്പൂർ കോടതിയിൽ ഹാജരാക്കി.