ഗോത്രവർഗക്കാർക്കായി മെഡിക്കൽ ക്യാന്പ് നടത്തി
1279473
Monday, March 20, 2023 11:38 PM IST
മഞ്ചേരി: കരുളായി, പുലിമുണ്ട ട്രൈബൽ കോളനികളിൽ മഞ്ചേരി റോട്ടറി ക്ലബ് സൗജന്യ മൾട്ടി സ്പെഷലിറ്റി മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു. ചീഫ് ട്രൈബൽ മെഡിക്കൽ ഓഫീസർ ഡോ. അശ്വതി സോമന്റെ നേതൃത്വത്തിൽ ഡോ. സത്യനാഥൻ (ത്വക്ക് രോഗം), ഡോ. ജോസ് ആന്റണി (ശിശുരോഗം), ഡോ. ജോണി ചെറിയാൻ (ജനറൽ മെഡിസിൻ), ഡോ. ജേക്കബ് ജോ (അസ്ഥി രോഗം), ഡോ. എ.കെ ജോഷി (കാർഡിയോളജി) എന്നിവർ രോഗികളെ പരിശോധിച്ചു. മൊബൈൽ മെഡിക്കൽ യൂണിറ്റിൽ രക്തപരിശോധനകളും ഇസിജി നിർണയവും നടത്തി.
ഭാഷോത്സവം സംഘടിപ്പിച്ചു
മഞ്ചേരി: സമഗ്ര ശിക്ഷ കേരള മഞ്ചേരി ബിആർസിയുടെ കീഴിൽ ബ്ലോക്കുതല ഭാഷോത്സവം സംഘടിപ്പിച്ചു. ബിആർസി ഹാളിൽ നടന്ന പരിപാടി ലൈബ്രറി കൗണ്‍സിൽ ജില്ലാ സെക്രട്ടറി ഡോ. കെ.കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർ എം.പി സുധീർബാബു അധ്യക്ഷത വഹിച്ചു. ബിആർസി ട്രെയിനർമാരായ പി. താജുദീൻ, കെ. ബിന്ദു, സി. നിഖിൻ എന്നിവർ പ്രസംഗിച്ചു.
കുട്ടികൾക്കുള്ള ക്ലാസിന് ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.വി മോഹനൻ മണ്ണഴിയും രക്ഷിതാക്കൾക്കുള്ള ക്ലാസിന് റിട്ട. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.വി മോഹനനും നേതൃത്വം നൽകി. മഞ്ചേരി ബിആർസിയിലെ ട്രെയിനർ കെ. ബിന്ദു സ്വാഗതം പറഞ്ഞു. അഞ്ച് രക്ഷിതാക്കളെയും അഞ്ച് കുട്ടികളെയും ജില്ലാ ഭാഷോത്സവത്തിലേക്ക് തെരഞ്ഞെടുത്തു. പങ്കെടുത്ത മുഴുവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.