മഞ്ചേരിയിൽ വൈദ്യുതി മുടക്കം ചികിത്സക്ക് തടസമാകുന്നു
1264663
Saturday, February 4, 2023 12:03 AM IST
മഞ്ചേരി : വൈദ്യുതി വിതരണം മുടങ്ങുന്നതോടെ ചികിത്സക്ക് തടസം നേരിടുന്നതായി പരാതി. മഞ്ചേരി പയ്യനാട് ഹോമിയോ ആശുപത്രിയിലാണ് ജനറേറ്ററിന്റെ അഭാവം പ്രയാസം സൃഷ്ടിക്കുന്നത്.
നെബുലൈസേഷൻ പോലുള്ള ചികിത്സ ആവശ്യമായ രോഗികളെ പലപ്പോഴും മറ്റു ആശുപത്രികളിലേക്ക് പറഞ്ഞയക്കേണ്ടി വരുന്നത് പതിവായിരിക്കയാണ്. ആശുപത്രിയിൽ ജനറേറ്റർ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ മേഖല കമ്മിറ്റി ഇക്കഴിഞ്ഞ ദിവസം നഗരസഭാധ്യക്ഷക്കും സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. സെക്രട്ടറി രഞ്ജിത്ത്, പ്രസിഡന്റ് ഫൈസൽ നെല്ലിക്കുത്ത്, ട്രഷറർ അജ്മൽ അമയങ്കോട്, സെക്രട്ടറിയറ്റ് അംഗം യൂസുഫ് ബാവ നെല്ലിക്കുത്ത്, റമീസ് കുട്ടിപ്പാറ, സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ മുജീബ് കുരിക്കൾ, അസ്കർ കോളേജ്കുന്ന് എന്നിവരുടെ നേതൃതത്തിലാണ് പരാതി നൽകിയത്.