രാമപുരത്ത് കിസാൻ മേള സംഘടിപ്പിച്ചു
1262296
Thursday, January 26, 2023 12:16 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കതിർ കിസാൻ കാർഷികമേള 2023 രാമപുരത്തെ അങ്ങാടിപ്പുറം ബ്ലോക്ക് പടിയിൽ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻചാർജ് എൻ.എം മുഹമ്മദ് സക്കീർ, ഷെർലി സക്കറിയസ്(ഇആൻഡ്ടി), അസിസ്റ്റന്റ് ഡയറക്ടർ ഷീന എസ്എൽ ബ്ലോക്കിലെ കൃഷിഭവനുകളിൽ നിന്നുള്ള കൃഷി ഓഫീസർമാർ, അസിസ്റ്റന്റ് കൃഷി ഓഫീസർമാർ, കൃഷി അസിസ്റ്റന്റുമാർ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
മേളയോടനുബന്ധിച്ച് കാർഷിക യന്ത്രങ്ങളുടെ പ്രദർശനങ്ങൾ, സെമിനാറുകൾ, ഭക്ഷ്യമേളകൾ, മൂല്യവർധിത ഉത്പ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും കർഷക കൂട്ടങ്ങൾക്ക് എയിംസിൽ സൗജന്യ രജിസ്ട്രേഷൻ,പിഎം കിസാൻ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ, കർഷകർക്കായി സോളാർ എനർജി ഉപയോഗിച്ചുള്ള ജലസേചന പദ്ധതിയുടെ അപേക്ഷ സ്വീകരിക്കൽ, 50 ശതമാനം മുതൽ 80 ശതമാനം വരെ കാർഷിക യന്ത്രങ്ങൾ സബ്സിഡിയിൽ ലഭിക്കുന്ന പദ്ധതി, ജൈവ ഉത്പ്പന്നോപാധികൾ, വിത്തുകൾ, തൈകൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയുമെല്ലാം സജ്ജീകരിച്ചിരിക്കുന്നു.