തേഞ്ഞിപ്പലം വൈഎംസിഎ ആദരിച്ചു
1260947
Sunday, January 22, 2023 12:36 AM IST
തേഞ്ഞിപ്പലം: പെരുവള്ളൂർ വില്ലേജിലെ ഭൂരഹിതരായ 82 കുടുംബങ്ങൾക്കു കൈവശരേഖകൾ നൽകുന്നതിന് നേതൃത്വം നൽകിയ വില്ലേജ് ഓഫീസർ എ. സുബിൻ ജോസഫ്, കാലിക്കട്ട് യൂണിവേഴ്സിറ്റി ഫിനാൻസ് ഓഫീസറായി ചുമതലയേറ്റ ജോയിന്റ് രജിസ്ട്രാർ കെ. ബിജുജോർജ് എന്നിവരെ തേഞ്ഞിപ്പലം വൈഎംസിഎ ആദരിച്ചു.
വൈഎംസിഎ ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രശസ്ത സസ്യശാസ്ത്രജ്ഞനും കാലിക്കട്ട് യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം പ്രഫസറുമായ ഡോ. സന്തോഷ് നന്പി പൊന്നാട അണിയിച്ചു മെമെന്റോ നൽകി. വൈഎംസിഎയുടെ ഹോസ്റ്റൽ, റെസ്റ്റോറന്റ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലൂടെ ജനങ്ങൾക്കു നൽകുന്ന സേവനങ്ങൾ മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.വൈഎംസിഎ പ്രസിഡന്റ് പി.ജെ സണ്ണിച്ചൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.വി.അഗസ്റ്റിൻ, വൈസ്പ്രസിഡന്റ് കെ.എൽ. ആന്റണി, ജോയിന്റ് സെക്രട്ടറി അലോഷ്യസ് ആന്റണി, ട്രഷറർ ഒ. മത്തായി, വില്ലേജ് ഓഫീസർ എ. സുബിൻ ജോസഫ്, ഫിനാൻസ് ഓഫീസർ കെ. ബിജുജോർജ്, ഇ.എസ് മാർഗരേത്ത് എന്നിവർ പ്രസംഗിച്ചു.