വിഴിഞ്ഞം : പുനരധിവാസ പാക്കേജ് ഉറപ്പാക്കണമെന്ന്
1245542
Sunday, December 4, 2022 12:45 AM IST
മഞ്ചേരി: വിഴിഞ്ഞം പ്രശ്നത്തിൽ പുനരധിവാസ പാക്കേജ് കാര്യക്ഷമമായ രീതിയിൽ നടപ്പിൽ വരുത്താതെ മുന്നോട്ടുപോകുന്നതു ജനാധിപത്യ വിരുദ്ധവും ഏകാധിപത്യ പ്രവണതയുമാണെന്നും ഫലപ്രദമായ രീതിയിൽ കണ്ടെയ്നറിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള പ്രവർത്തനവുമായി മുന്നോട്ടു പോകണമെന്നും ആം ആദ്മി പാർട്ടി മഞ്ചേരി മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
എൻഡോസൾഫാൻ, സുനാമി, പ്രളയം, കോവിഡ് , കെ റെയിൽ, ഗ്രീൻഫീൽഡ് ഹൈവേ തുടങ്ങിയ വിഷയങ്ങളിൽ സർക്കാരുകൾ തുടരുന്ന അനാസ്ഥയും പിടിപ്പുകേടും ആവർത്തിക്കരുതെന്നും ആവശ്യപ്പെട്ടു. മണ്ഡലം കണ്‍വീനർ അഡ്വ. സി.എം അബ്ദുൾനാസർ, ഹനീഫ ഏറാടൻ, കുര്യാക്കോസ് എടപ്പറ്റ, റസാഖ് മഞ്ചേരി, ജനു ജോസഫ്, കെ.പി ഷംസുദീൻ, സിബി ജോണ്‍, സുനിൽ ഇബ്രാഹിം, മൻസൂർ ഫൈസൽ, നിസാർ കിടങ്ങഴി എന്നിവർ പ്രസംഗിച്ചു.