അഗ്രിന്യൂട്രി ഗാർഡൻ പദ്ധതി ഉദ്ഘാടനം
1242169
Tuesday, November 22, 2022 12:16 AM IST
പെരിന്തൽമണ്ണ: അഗ്രിന്യൂട്രി ഗാർഡൻ പദ്ധതിയുടെ പെരിന്തൽമണ്ണ ബ്ലോക്കുതല ഉദ്ഘാടനം ഏലംകുളം സിഡിഎസിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എകെ. മുസ്തഫ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരൻ അധ്യക്ഷത വഹിച്ചു. മുഖ്യാഥിതി കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജാഫർ കക്കൂത്ത് പദ്ധതി വിശദീകരിച്ചു. ഏലംകുളം കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണ് സുനിത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹൈറുനീസ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഉണ്ണികൃഷ്ണൻ, അനിത പള്ളത്ത്, മനോജ്, വാർഡ് മെംബർമാരായ സുധീർബാബു, ഭാരതി, രമ്യ, ഫസീല, സാവിത്രി, സൽമ, കൃഷി ഓഫീസർ ഐശ്വര്യ, സിഡിഎസ് അക്കൗണ്ടന്റ് സുനീഷ്ദാസ്, ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ ജിനി, രമ്യ, സിഡിഎസ് മെംബർമാർ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സിഡിഎസ് മെംബർമാരുടെ കലാപരിപാടികൾ അരങ്ങേറി.