എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
1226819
Sunday, October 2, 2022 12:23 AM IST
എടക്കര: എട്ടാംക്ലാസുകാരിയെ പീഢനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. ചുങ്കത്തറ കൈപ്പിനി നീലഞ്ഞി ചൂണ്ടിയാംമുച്ചി സറഫുദീനെയാണ് (41) പോത്തുകൽ ഇൻസ്പെക്ടർ ശ്രീനിവാസനും സംഘവും അറസ്റ്റ് ചെയ്തത്.
പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത ഇയാളെ നിലന്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐ റസൽ രാജ്, സിപിഒമാരായ കൃഷ്ണദാസ്, ലിജോ ജോസ്, ഹംസ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.