മൊബൈൽ ഫോൺ കവർച്ച: രണ്ടു പേർ പിടിയിൽ
1593210
Saturday, September 20, 2025 7:12 AM IST
തിരുവല്ലം: വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ രണ്ടു പേരെ തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോന്നി വെളളപ്പാറ വട്ടക്കാവ് സിഎസ്ഐ ചര്‍ച്ചിന് സമീപം കൊല്ലശ്ശേരി വീട്ടില്‍ അനൂപ് (44) , കരമന നെടുങ്കാട് മങ്കാട്ടുകോണം നാടാര്‍ സമാജം ഓഫീസിനു സമീപം ചരുവിള വീട്ടില്‍ ബിജു എന്ന് വിളിക്കുന്ന ഉണ്ണി (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കോളിയൂര്‍ മുട്ടയ്ക്കാട് സ്വദേശി സന്തോഷിന്റെ വീട്ടില്‍ നിന്നുമാണ് പ്രതികള്‍ ഫോണ്‍ കവര്‍ന്നത്. തിരുവല്ലം എസ്എച്ച്ഒ ജെ.പ്രദീപിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.