ഓട്ടോറിക്ഷയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1592971
Friday, September 19, 2025 10:26 PM IST
കോട്ടൂർ : ബൈക്കിൽ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്നയാൾ മരിച്ചു.
കോട്ടൂർ ഉത്തരംകോട് ചപ്പാത്ത് കുരുന്തറക്കോണം തോട്ടരികത്തുവീട്ടിൽ സി. രാജനാണ് (52) മരിച്ചത്. കുറ്റിച്ചൽ-കോട്ടൂർ റോഡിൽ ഉത്തരംകോട് 16-ന് രാത്രി ഏഴിനായിരുന്നു അപകടം.
അയൽവാസിയായ സുരേഷ് കുമാറുമായി ബൈക്കിൽ കോട്ടൂരിലേക്കു പോകവേ അതേദിശയിൽ അമിതവേഗത്തിൽ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: അമൽരാജ്, ആൻസിരാജ്.