മെഡിക്കല്‍ കോളജിൽ ശസ്ത്രക്രിയകൾക്ക് തടസമില്ലെന്ന് അധികൃതർ
1593203
Saturday, September 20, 2025 7:12 AM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതിന് യാതൊരുവിധ പ്രതിസന്ധിയും നിലവിലില്ലെന്ന് ആശുപത്രി അധികൃതര്‍.
ഉപകരണങ്ങളുടെ ക്ഷാമം മൂലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ വീണ്ടും തടസപ്പെടുന്നു എന്ന തരത്തില്‍ പ്രത്യേകിച്ചും കാര്‍ഡിയോളജി വിഭാഗത്തെയും യൂറോളജി വിഭാഗത്തെയും ലക്ഷ്യമാക്കി നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്.
സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ചികിത്സ ഉപകരണങ്ങള്‍ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പു വരുത്തിയതായും അധികൃതര്‍ വ്യക്തമാക്കി.