അയൽവാസിയെ ചുറ്റിക കൊണ്ട് അടിച്ചെന്നു പരാതി
1592933
Friday, September 19, 2025 7:00 AM IST
നേമം: പോലിസ് ഉദ്യോഗസ്ഥൻ അയൽവാസിയെ ചുറ്റിക കൊണ്ട് അടിച്ചതായി പരാതി. പെരിങ്ങമ്മല എസ്എൻ നഗറിൽ റവന്യൂ ഉദ്യോഗസ്ഥനായ ബിനോഷിനാണ് അടിയേ റ്റത്. മുഖത്തും കൈയ്ക്കും പരിക്കേറ ബിനോഷ് മെഡിക്കൽ കോളജിൽ ചികിത്സ തേടി. കുറച്ചുനാൾ മുമ്പാണ് പോലിസ് ഉദ്യോഗസ്ഥനും കുടുംബവും ഇവിടെ താമസമാക്കിയത്.
ഇവർ തമ്മിൽ നേരത്തെ യും വാക്കേറ്റം നടന്നിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥൻ അശ്ലീല ആംഗ്യം കാണിച്ചതായി പോലീസുകാരന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്.