കനറ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ക്യാന്പ് നടത്തി
1593198
Saturday, September 20, 2025 7:00 AM IST
തിരുവനന്തപുരം: കനറ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഫിനാൻഷ്യൽ ഇൻക്ലൂഷൻ സാചറേഷൻ ക്യാന്പ് നടത്തി. റീകെവൈസി അപ്ഡേറ്റിംഗ് ക്യാന്പും നടത്തി. എസ്എൽബിസി കൺവീ നർ(കേരള) കെ.എസ്.പ്രദീപ് സ്വാഗത പ്രസംഗം നടത്തി. തുടർന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് ജനറൽ മാനേജർ നിഷാ നന്പ്യാർ ഉദ്ഘാടന പ്രസംഗം നടത്തി. ആര്യനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന സുന്ദരം അധ്യക്ഷത വഹിച്ചു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എഫ്ഐഡിഡി വിഭാഗം ജനറൽ മാനേജർ മുഹമ്മദ് സാജിദ് പ്രത്യേക പ്രഭാഷണം നടത്തി. തുടർന്ന് കനറ ബാങ്ക് ജനറൽ മാനേജറും സെക്രട്ടറി ടു ബോർഡുമായ വി എസ് സന്തോഷ് പ്രത്യേക പ്രസംഗം നടത്തി. ഉപഭോക്തൃ സംവാദം സെഷനിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എഫ്ഐഡിഡി വിഭാഗം അസിസ്റ്റന്റ് ജനറൽ മാനേജർ സബിത് സാലിം പങ്കെടുത്തു. പരിപാടിയുടെ സമാപന പ്രസംഗവും നന്ദിയും എൽഡിഎം, തിരുവനന്തപുരം ജയമോഹൻ എസ് നിർവഹിച്ചു.