വില്ലേജ് ഓഫീസുകൾ സ്മാർട്ടാകാൻ ജീവനക്കാർ കൂടി സ്മാർട്ടാകണം: മന്ത്രി കെ.രാജൻ
1593197
Saturday, September 20, 2025 7:00 AM IST
വിഴിഞ്ഞം : ജീവനക്കാർ കൂടി സ്മാർട്ട് ആകുമ്പോഴാണ് വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആകുന്നതെന്ന് എന്ന് മന്ത്രി കെ രാജൻ. കോട്ടുകാൽ വില്ലേജ് ഒഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റവന്യൂ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള റവന്യൂ കാർഡ് സമ്പ്രദായം നവംബറിൽ അവതരിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എടിഎം കാർഡിന്റെ വലിപ്പത്തിൽ ക്യൂ ആർ കോഡും ഡിജിറ്റൽ നമ്പറും കേന്ദ്രീകരിക്കുന്ന ഒരു ഡിജിറ്റൽ റവന്യൂ കാർഡ് ആണ് അവതരിപ്പിക്കുന്നത്. റവന്യൂ വകുപ്പിന്റെ സർട്ടിഫിക്കറ്റുകൾ ആവശ്യമായിടത്ത് ഇവ ഉപയോഗിക്കാൻ സാധിക്കും.
ഇതിലൂടെ സർട്ടിഫിക്കറ്റുകൾക്ക് ഓഫീസുകളിൽ കയറി ഇറങ്ങുന്നത് ഒഴിവാക്കാം എന്നും മന്ത്രി പറഞ്ഞു. കോവളം എംഎൽഎ എം.വിൻസന്റ് അധ്യക്ഷനായി. കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രലേഖ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ റാണി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. മൻമോഹൻ, കോട്ടുകാൽ വൈസ് പ്രസിഡന്റ് എസ്.ഗീത, വാർഡ് മെമ്പർ ശ്രീലത ദേവി, തിരുവനന്തപുരം എഡിഎം ടികെ വിനീത്, തഹസിൽദാർ നന്ദകുമാർ, വില്ലേജ് ഓഫീസർ യേശുദാസൻ എന്നിവർ സംസാരിച്ചു