വ​ലി​യ​തു​റ: ക​ണ്ണാ​ന്തു​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് കു​രി​ശ​ടി​യി​ലെ കാ​ണി​ക്ക വ​ഞ്ചി ത​ക​ര്‍​ത്ത് പ​ണം ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശം​ഖും​മു​ഖം സു​ലൈ​മാ​ന്‍ സ്ടീ​റ്റി​ല്‍ പ്ര​കാ​ശി​നെ​യാ​ണ് (മ​ണി​കു​ട്ട​ന്‍) വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വാ​റ​ന്‍റ്് കേ​സി​ല്‍ പ്ര​കാ​ശി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​പ്പോ​ഴാ​ണ് വ​ലി​യ​തു​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് കു​രി​ശ​ടി​യി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത് പ്ര​കാ​ശാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് പ്ര​കാ​ശി​നെ വ​ഞ്ചി​യൂ​ര്‍ പോ​ലീ​സ് വ​ലി​യ​തു​റ പോ​ലീ​സി​നു കൈമാറി. 14 ന് ​ പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു ക​വ​ര്‍​ച്ച ന​ട​ന്ന​ത്.

സ്റ്റീ​ല്‍ കാ​ണി​ക്ക വ​ഞ്ചി മു​റി​ച്ചാ​ണ് പ​ണം അ​പ​ക​രി​ച്ച​ത്. വ​ഞ്ചി​യൂ​ര്‍ എ​സ്എ​ച്ച്ഒ ഷാ​നി​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​കാ​ശി​നെ പി​ടി​കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം ഫോ​ര്‍​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ര​ണ്ട് മോ​ഷ​ണ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് പ്ര​കാ​ശെ​ന്നും ത​മി​ഴ്‌​നാ​ട്ടി​ലും ഇ​യാ​ള്‍​ക്കെ​തി​രെ കേ​സു​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.