ആ​റ്റി​ങ്ങ​ൽ: 450 ഗ്രാം ​എം​ഡി​എം​എ യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ഠി​നം​കു​ളം സെ​ന്‍റ് മൈ​ക്കി​ൾ സ്‌​കൂ​ളി​ന് സ​മീ​പം കൊ​ന്ന​വി​ളാ​കം വീ​ട്ടി​ൽ വി​നോ​യ് വ​റീ​ദി​നെ ( 22)ആ​ണ് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ് സം​ഘ​വും ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽ നി​ന്നും മാ​ര​ക രാ​സ ല​ഹ​രി വ​സ്തു ആ​യ 450 ഗ്രാം ​എം ഡി ​എം എ ​പി​ടി​കൂ​ടി.

വി​പ​ണി​യി​ൽ ഇ​രു​പ​ത്തി അ​ഞ്ച് ല​ക്ഷ​ത്തി​ൽ അ​ധി​കം വി​ലയുള്ള മ​യ​ക്ക് മ​രു​ന്ന് ആ​ണ് ഇ​യാ​ളി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ആ​ണ് ഇ​യാ​ൾ ല​ഹ​രി വ​സ്തു ക​ട​ത്തി കൊ​ണ്ട് വ​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലി​സ് മേ​ധാ​വി കെ. ​സു​ദ​ർ​ശ​ന​ന് ല​ഭി​ച്ച ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ ര​ഹ​സ്യ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്ന ഇ​യാ​ളെ ഇ​ട​ഞ്ഞിമൂ​ല​യി​ൽ നി​ന്ന് പി​ടി​കൂ​ടു​ക ആ​യി​രു​ന്നു. ബാം​ഗ്ലൂ​രി​ൽ ഇ​യാ​ൾ​ക്ക് ല​ഹ​രി എ​ത്തി​ച്ചു കൊ​ടു​ത്ത ആ​ളി​നെ​യും സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

ന​ർ​ക്കോ​ട്ടി​ക്ക് സെ​ൽ ഡിവൈഎ​സ്പി ​കെ. പ്ര​ദീ​പ്‌, ആ​റ്റി​ങ്ങ​ൽ ഡിവൈഎ​സ്പി ​എ​സ്. മ​ഞ്ജു​ലാ​ൽ ചി​റ​യി​ൻ​കീ​ഴ് പോ​ലി​സ് ഇ​ൻ​സ്‌​പെ​ക്ട​ർ വി.എസ്.അ​ജീ​ഷ്, ചി​റ​യി​ൻ​കീ​ഴ് സ​ബ്ബ് ഇ​ൻ​സ്‌​പെ​ക്ട​ർ ആ​ർ. മ​നു, ഡാ​ൻ​സാ​ഫ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർമാ​രാ​യ എ​ഫ്. ഫ​യാ​സ്, ബി. ​ദി​ലീ​പ്, ആ​ർ. ബി​ജു​കു​മാ​ർ, രാ​ജീ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള പോ​ലി​സ് സം​ഘം ആ​ണ് അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.