ആ​ർ.സി.ദീ​പു

നെ​ടു​മ​ങ്ങാ​ട് : സ്കൂ​ൾ മെ​സ്സി​ലേക്കുള്ള പച്ചക്കറി സ്വന്ത മായി കൃഷി ചെയ്യാൻ വി​ദ്യാ​ർ​ത്ഥി അ​ധ്യാ​പ​ക കൂ​ട്ടാ​യ്മ.​ സ​ർ​ക്കാ​രി​ന്‍റെ കീഴി​ൽ ഞാ​റ​നീ​ലി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ ​അം​ബേ​ദ്ക​ർ വി​ദ്യാ​നി​കേ​ത​ൻ സി​ബി​എ​സ് ഇ ​മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ലാ​ണ് കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് ജൈ​വ പ​ച്ച​ക്ക​റി​കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഈ ​സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ​വ​രും ഇ​വി​ടെ താ​മ​സി​ച്ചാ​ണ് പ​ഠി​ക്കു​ന്ന​ത്.​ഇ​വ​ർ​ക്ക് മൂ​ന്നു​നേ​രം വേ​ണ്ട ഭ​ക്ഷ​ണ​ത്തി​നു നി​ല​വി​ൽ പു​റ​ത്തു​നി​ന്നും പ​ച്ച​ക്ക​റി വാ​ങ്ങി​യാ​ണ് പാ​ച​കം ന​ട​ത്തി വ​രു​ന്ന​ത്.​ഇ​തി​നി​ട​യി​ലാ​ണ് ത​ന്നെ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി കൃ​ഷി സ്വ​ന്ത​മാ​യി ചെ​യ്താ​ലോ എ​ന്ന ആ​ശ​യം കുട്ടികളിൽ ഉ​ദി​ക്കു​ന്ന​ത്. ആ​ശ​യം അ​ധ്യാ​പ​ക​രെ അ​റി​യി​ച്ച​പ്പോ​ൾ അ​വ​രും നാ​ട്ടു​കാ​രും പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി എ​ത്തു​ക​യാ​യി​രു​ന്നു.

​ഒ​ന്നാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെയുള്ള മുന്നൂറ്റിയറുപതോളം കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും അ​നധ്യാ​പ​ക​രും ഉ​ൾ​പ്പെ​ടെയുള്ള നാനൂറോളം പേ​ർ സ്കൂ​ളി​ൽ നി ​ന്നാ​ണ് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്.​ഇ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി​ക​ളാ​ണ് ഇ​പ്പോ​ൾ ഇ​വ​രു​ടെ പ്ര​യ​ത്നം കൊ​ണ്ട് കൃ​ഷി ചെ​യ്യാ​ൻ പോ​കു​ന്ന​ത്.​

പ​ച്ച​ക്ക​റി കൃ​ഷിക്ക് ​ആ​വ​ശ്യ​മാ​യ തൈ​ക​ൾ പാ​ലോ​ട് ജി​ല്ലാ കൃ​ഷി​തോട്ട​ത്തി​ൽ നി​ന്നും വി​ത്തു​ക​ൾ ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ നി​ന്നു​മാ​ണ് എ​ത്തി​ച്ച​ത്. 12 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് സ്കൂ​ൾ കോ​മ്പൗ​ണ്ട് നി​ല​വി​ൽ ഉ​ള്ള​ത്.​കെ​ട്ടി​ടം നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സ്ഥ​ല​ങ്ങ​ളും ഒ​ഴി​കെ മ​റ്റു​ള്ള എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും കൃ​ഷി നടത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.

സ്കൂ​ളി​ന് ചു​റ്റു​മ​തി​ൽ ഉ​ള്ള​തി​നാ​ൽ കാ​ട്ടു​പ​ന്നി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ഒ​ന്നും കൃ​ഷി​യെ ബാ​ധി​ക്കി​ല്ല.​കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ വെ​ള്ള​ത്തി​നും ഇ​വി​ടെ ക്ഷാ​മ​മി​ല്ല.​സ്കൂ​ൾ കാമ്പ​സി​ൽ ത​ന്നെ ഉറ​വ ഉ​ള്ള ഒ​രു കു​ളം ഉ​ണ്ട്. വേ​ന​ൽ​ക്കാ​ല​ത്ത് ജ​ല​ക്ഷാ​മം ഉ​ണ്ടാ​യാ​ൽ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് അ​തി​നും പ​രി​ഹാ​രം ക​ണ്ടെ​ത്താ​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു.​കു​ട്ടി​ക​ൾ​ക്ക് വേ​ണ്ട കൃ​ഷി രീ​തി​ക​ൾ പ​റ​ഞ്ഞു കൊടുക്കുന്നത് സ​മീ​പ​വാ​സി​ക​ളാ​യ മു​തി​ർ​ന്ന ക​ർ​ഷ​ക​രാ​ണ്.​അ​വ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മാ​തൃ​കാ​പ​ര​മാ​യ കൃ​ഷി രീ​തി സ്കൂ​ളി​ൽ അ​വ​ലം​ബി​ക്കു​ന്ന​ത്.

സ്കൂ​ൾ എ​ക്കോ ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്ക​ത്തി​ൽ നൂ​റോ​ളം ഗ്രോ ​ബാ​ഗു​ക​ളി​ലും മ​റ്റു ഇ​ട​ങ്ങ​ളി​ലു​മാ​യി ആ​രം​ഭി​ച്ച കൃ​ഷി​യി​ൽ പ​യ​ർ, ചീ​ര, വെ​ണ്ട,വാ​ഴ, ക​ത്തി​രി,മു​ള​ക്, പ​ട​വ​ലം തു​ട​ങ്ങി​യ​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.​അ​തി​നു​പു​റ​മേ മ​രി​ച്ചീ​നി കൃ​ഷി​യും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​വി​വി​ധ​യി​നം വാ​ഴ​ക​ൾ കൃ​ഷി ചെ​യ്യാ​നും പ​ദ്ധ​തി​യു​ണ്ട്.

കു​ട്ടി​ക​ൾ​ക്ക് ചാ​യ​യോ​ടൊ​പ്പം ന​ൽ​കു​ന്ന​ പ​ഴം​പൊ​രി​ക്ക് വേണ്ടി ഏ​ത്തവാ​ഴ കൃ​ഷി​യും ഇ​വ​ർ ചെ​യ്യാ​ൻ പ​ദ്ധ​തി​യി​ട്ടു​ണ്ട്. ര​ണ്ടാം​ഘ​ട്ട​മാ​യി ക​ര​ നെൽകൃ​ഷി​യും ഇ​വി​ടെ ന​ട​പ്പി​ലാ​ക്കും. ജൈ​വ​കൃ​ഷി സ്കൂ​ൾ മാ​നേ​ജ​ർ ഇ​ൻ ചാ​ർ​ജ് വൈ.ആ​നി ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൈ​വ കൃ​ഷി​യു​ടെ പ്രാ​ധാ​ന്യ​ത്തെ പ​റ്റി​യും തു​ട​ർ​ന്നു​ള്ള പ​രി​പാ​ല​ന​ത്തെ പ​റ്റി​യും പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. ജ​യ​രാ​ജ് ക്ലാ​സ്സെ​ടു​ത്തു.​

അ​ധ്യാ​പ​ക​രാ​യ എ​ക്കോ ക്ല​ബ്ബ് ക​ൺ​വീ​ന​ർ​മാ​ർ സി​ദ്ധാ​ർ​ഥും ശ​ര​ണ്യ​യും കു​ട്ടി​ക​ളു​ടെ കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​റ​ച്ച പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തു​ണ്ട്. ഞാ​റ​നീ​ലി​യി​ൽ പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്നു ന​ട​പ്പി​ലാ​ക്കു​ന്ന സ്കൂ​ൾ വളപ്പിലെ വൈ​വി​ധ്യ​മാ​ർ​ന്ന കൃ​ഷി രീ​തി​ക മ​റ്റു വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും മാ​തൃ​ക​യാ​കും എ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്.