സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിന്റെ വളർച്ച അത്ഭുതാവഹം: ജയിംസ് ജോസഫ്
1592926
Friday, September 19, 2025 7:00 AM IST
തിരുവനന്തപുരം: നാലാഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിന്റെ വളർച്ച അത്ഭുതാഹമെന്നു മുൻ ഹയർ സെക്കൻഡറി ഡയറക്ടർ ജയിംസ് ജോസഫ്.
ഹയർ സെക്കൻഡറി വിഭാഗത്തിന്റെ 25-ാമത് സ്ഥാപക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു സാധാരണ സ്കൂളിൽനിന്ന് നഗരത്തിലെ മുഖ്യധാരാ വിദ്യാലയമായി മാറിയ സെന്റ് ജോൺസിന്റെ ചരിത്രം മാതൃകാപരമാണ്. 2000-ൽ എട്ട് ബാച്ചുകൾ ഒന്നിച്ചനുവദിക്കപ്പെട്ടപ്പോൾ സാധാരണക്കാരായ വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ വാതായനം തുറക്കാനായതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂളിനു പ്രവർത്തനാനുമതി നൽകിയ ഹയർ സെക്കൻഡറി മുൻ ഡയറക്ടർ ആയിരുന്ന ജയിംസ് ജോസഫ്, ജൂബിലി സ്മാരക കേക്ക് മുറിച്ചു. ജൂബിലി സ്മാരക ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെയും മിനി സ്റ്റേഡിയത്തിന്റെയും നിർമാണ പ്രവർത്തനങ്ങൾ അവാസന ഘട്ടത്തിലാണ്. ജൂബിലിയുടെ ഭാഗമായി 25 പ്രഭാഷണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മിസൈൽ വനിത എന്നറിയപ്പെടുന്ന ടെസി തോമസായിരുന്നു ആദ്യപ്രഭാഷക.
മലങ്കര മേജർ അതിരൂപത വികാരി ജനറാൾ മോൺ. ഡോ. വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. ജോസ് ചരുവിൽ, പ്രഥമ പ്രിൻസിപ്പൽ കെ.ഒ. തോമസ്, ജേക്കബ് ചാൾസ്, പിടിഎ പ്രസിഡന്റ് ഏയ്ഞ്ചലോ മാത്യു, വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.