മിനിബസ് മറിഞ്ഞ് 11 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
1593200
Saturday, September 20, 2025 7:00 AM IST
വെഞ്ഞാറമൂട്: മിനി ബസ് മറിഞ്ഞ് 11 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരപ്പാറമുകള്‍ നോബിള്‍ എല്കെവിഎല്പിഎസിനു വേണ്ടി കരാറടിസ്ഥാനത്തില്‍ ഓടുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്.
ഇന്നലെ രാവിലെ ഒന്‍പതരയ്ക്ക് വാമനപുരം മാവേലി നഗറില്‍ വച്ചായിരുന്നു സംഭവം. ബസ് പുറകിലോട്ട് എടുക്കവെ റോഡ് വശത്തെ കരിങ്കല്‍ കെട്ടില്‍ തട്ടി സമീപത്തെ വയലിലേക്ക് മറിയുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനം നടത്തി കുട്ടികളെ വാമനപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ധ്യാന്‍ കൃഷ്ണ(7), അതിഥി(6), അക്ഷിത് നായര്‍(8), സ്വാദിക്(5), ശ്രീമനേഷ്(8), നൈനിക(5), രൂപേഷ്(6), രുദ്ര(4), മറിയം(6), റയാന്(4), ശിവതീര്‍ത്ഥ(7) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കുകൾ നിസാരമായതിനാൽ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം കുട്ടികളെ രക്ഷകര്‍ത്താക്കളോടൊപ്പം വിട്ടയച്ചു.