ധാന്യം പൊടിക്കുന്ന മില്ലിന്റെ ബെല്‍റ്റിൽ കുടുങ്ങി ജീവനക്കാരി മരിച്ചു
1576908
Friday, July 18, 2025 10:14 PM IST
വെഞ്ഞാറമൂട് : ധാന്യം പൊടിക്കുന്ന മില്ലില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അരിപ്പൊടി വറുക്കുന്ന യന്ത്രത്തിന്റെ ബെല്‍റ്റിലേക്ക് വീണ് ജീവനക്കാരിക്ക് ദാരുണാന്ത്യം.
പുളിമാത്ത് പാറമുകള്‍ തെക്കുംകര പുത്തന്‍ വീട്ടില്‍ ഉണ്ണിയുടെ ഭാര്യ ബീനയാണ് (45) മരിച്ചത്. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് വെഞ്ഞാറമൂട് ജംഗ്ഷനില്‍ നെല്ലനാട് പഞ്ചായത്ത ഓഫീസിന് സമീപമുള്ള ആരുഡിയില്‍ ഫ്ളവര്‍ മില്ലിലായിരുന്നു സംഭവം.
അരി വറുത്ത് കഴിഞ്ഞ് യന്ത്രം നിര്‍ത്താന്‍ സ്വിച്ച് ബോർഡിനടുത്തേക്ക് പോകുന്നതിനിടയില്‍ കാല് തെറ്റി ബെല്‍റ്റിലേക്ക് വീഴുകയും ബെല്‍റ്റിനും മോട്ടോറിനുമിടയില്‍ തല കുരുങ്ങി സംഭവ സ്ഥലത്ത് വച്ച് തന്നെ മരണമടയുകയുമായിരുന്നു.
വിവരമറിഞ്ഞ് വെഞ്ഞാറമൂട് അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം ബെല്‍റ്റില്‍ നിന്നും വേര്‍പെടുത്തിയത്. തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസ് മൃതദേഹം തിരുവനന്തപുരം മെഡിക്കല്് കോളജ് മോർച്ചറിയിലേക്ക് മാറ്റി. മക്കള്‍: പ്രവീണ്‍, വീണ.