കേരളാ ക്രിക്കറ്റ് ലീഗ്: എസ്. മനോജ് ട്രിവാൻഡ്രം റോയൽസ് മുഖ്യപരിശീലകൻ
1576837
Friday, July 18, 2025 6:13 AM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ് -2 ൽ അദാനി ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യപരിശീലകനായി എസ്. മനോജ് ചുമതലയേറ്റു. മുൻ രഞ്ജി താരവും കെസിഎയുടെ ടാലന്റ് റിസേർച്ച് ഡവലപ്മെന്റ് ഓഫീസറുമായിരുന്ന ഇദ്ദേഹം എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ്. ആദ്യ സീസണിൽ ടീമിന്റെ ബാറ്റിംഗ് കോച്ചായിരുന്നു മനോജ്.
തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിന്റെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടർ കൂടിയായ ഇദ്ദേഹം കേരള അണ്ടർ-19 ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. മുഖ്യപരിശീലകനെ കൂടാതെ, സപ്പോർട്ടീവ് ടീമിനെയും മാനേജ്മെന്റ് പ്രഖ്യാപിച്ചു. അഭിഷേക് മോഹനാണ് ബൗളിംഗ് കോച്ച്. മദൻ മോഹൻ ഫീൽഡിംഗ് കോച്ചായും ടീമിനൊപ്പമുണ്ട്.
അരുണ്‍ റോയ് (സ്പോർട്സ് ഫിസിയോ), എ.എസ്. ആശിഷ് (സ്ട്രെംഗ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച്) എന്നിവരും സംഘത്തിലുണ്ട്. പെർഫോമൻസ് ആൻഡ് വീഡിയോ അനലിസ്റ്റായി വി.എസ് ഉമേഷും ടീം മാനേജരായി രാജു മാത്യുവും ചുമതലയേറ്റു. യുവനിരയുടെയും പരിചയ സന്പന്നരും ചേർന്നതാണ് ഇത്തവണത്തെ ടീമെന്നു പരിശീലകൻ എസ്. മനോജ് പറഞ്ഞു.