14 കാരൻ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
1576307
Wednesday, July 16, 2025 10:31 PM IST
തിരുവനന്തപുരം: കഴക്കൂട്ടത്ത് 14 കാരൻ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ചു. ശ്രീകാര്യം കുരിശടി മൂന്നു മുക്കിൽ അഞ്ജനാ ഗാർഡസ് ലൈനിലെ പ്രമോദിന്റെ മകൻ പ്രണവ് (14) ആണ് ചെങ്കോട്ടുകോണത്തെ കോൺഫിഡൻര് ഫ്ലാറ്റിന്റെ 16-ാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ചത്.
കഴക്കൂട്ടം സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. പോത്തൻകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പതിനാറാമത്തെ നിലയിലുള്ള ഫ്ലാറ്റിൽ നിന്നാണ് 14 കാരൻ വീണത്. പ്രണവിന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ ആൾതാമസം ഇല്ലായിരുന്നു. സ്കൂൾ വിട്ട് വീട്ടിൽ പോകാതെ ഫ്ലാറ്റിലെത്തി താക്കോൽ വാങ്ങി മുന്നിലത്തെ വാതിൽ പൂട്ടി താഴേക്ക് ചാടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഫ്ലാറ്റിന്റെ ഉടമസ്ഥനായ മുത്തച്ഛൻ വിദേശത്താണ്.