നെ​ടു​മ​ങ്ങാ​ട്: മാ​ലി​ന്യ​ങ്ങ​ൾ വാ​ഹ​ന​ത്തി​ൽ കൊ​ണ്ട് വ​ന്നു​ത​ള്ളു​ന്ന മു​ള​യ​റ അ​ണ​മു​ഖം ബി​നോ​യി ഹൗ​സി​ൽ ജെ.​ബി. ബി​നോ​യി​യെ അ​രു​വി​ക്ക​ര പോ​ലീ​സ് പി​ടി​കൂ​ടി. മാ​ലി​ന്യം കൊ​ണ്ടു​വ​രു​ന്ന​തി​നു വേ​ണ്ടി ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മി​നി​ലോ​റി​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.

ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ അ​രു​വി​ക്ക​ര, ക​ര​കു​ളം തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​യാ​ൾ സ്ഥി​ര​മാ​യി നി​ക്ഷേ​പി​ക്കു​മാ​യി​രി​ന്നു. വാ​ഹ​ന​ത്തി​ന്‍റെ പേ​രും ന​മ്പ​രും മാ​റ്റി​യാ​ണ് ഇ​യാ​ൾ വാ​ഹ​ന​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​രു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ൾ വീ​ടു​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളാ​ണ് പ്ര​തി വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്നു നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്.