അതിവേഗ പോക്സോ കോടതിയിലെ തീപിടിത്തം: അന്വേഷണം ക്രൈംബ്രാഞ്ചിന്
1576842
Friday, July 18, 2025 6:25 AM IST
കാട്ടാക്കട: കാട്ടാക്കടയിൽ അതിവേഗ പോക്സോ കോടതിയിൽ ഫയലും തൊണ്ടിമുതലും സൂക്ഷിക്കുന്ന മുറി തീപിടിച്ച സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎഫ് ഐയുടെ നേതൃത്വത്തിൽ. കാട്ടാക്കട ഇൻസ്പെക്ടർ പോലീസ് മൃദുൽ കുമാർ, നെയ്യാർ ഡാം ഇൻസ്പെക്ടർ പോലീസ് ശ്രീകുമാരൻ എന്നിവരെയും ഉൾപ്പെടുത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. കോടതിയിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ള വഴികളിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.
അതോടൊപ്പം സംഭവസ്ഥലത്തുനിന്നും ഫോറൻസിക് സംഘം ശേഖരിച്ചു സാമ്പിളുകളും പരിശോധന നടക്കുകയാണ്. ഇക്കഴിഞ്ഞ 14 നാണ് കാട്ടാക്കടയിലെ അതിവേഗ ഫോക്സോ കോടതി ഓഫീസ് മുറി തീപിടിച്ചത്. രാത്രി ഒമ്പതരയോടെ മൂന്നാം നിലയിലെ ഓഫീസ് മുറിയിൽനിന്നും പുക ഉയരുന്നതു കണ്ടു സമീപ സ്ഥാപനങ്ങളിൽ ഉള്ളവരാണ് അഖിലേഷ് പോലീസിനെയും വിവരമറിയിച്ചത്.
തുടർന്ന് ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർ പരിശോധന നടത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മൂന്നാം നിലയുടെ ചില്ലുകൾ പൊളിച്ചാണ് തീ കെടുത്തിയത്. അടുത്തദിവസം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘവും ഫോറൻസിക്ക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. സ്ഥലത്തുനിന്നു സാമ്പിളുകൾ സ്വീകരിക്കുകയും ജീവനക്കാരിൽ ഉൾപ്പെടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് ഇന്നലെ മുതൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയിരിക്കുന്നത്.