ചെങ്കല്‍ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിക്ക് പ്രഥമ ആയുഷ് കായകല്‍പ്പ് അവാര്‍ഡ്
1576840
Friday, July 18, 2025 6:25 AM IST
പാറശല: പ്രഥമ ആയുഷ് കായകല്പ് അവാര്‍ഡുകള്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് പ്രഖ്യാപിച്ചു. ജില്ലാതലത്തില്‍ ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ വിഭാഗത്തില്‍ 94.17 ശതമാനം നേടി ചെങ്കല്‍ ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി മൂന്നാം സ്ഥാനം നേടി. ആയുര്‍വേദ ഡിസ്പെന്‍സറി എന്‍എബിഎച്ച് എന്‍ട്രി ലെവല്‍ സര്ട്ടിഫിക്കേഷന് നേടിയതിന്റെ അംഗീകാരം ആരോഗ്യമന്ത്രി വീണ ജോര്‍ജില്‍നിന്ന് ചെങ്കല്‍ പഞ്ചായത്ത് കമ്മിറ്റിയെ പ്രതിനിധീകരിച്ച് പ്രസിഡന്റും മെഡിക്കല്‍ ഓഫീസറും ചേര്‍ന്ന് ഏറ്റുവാങ്ങി.
ജനറല്‍ ഒപി ക്കു പുറമെ യോഗ പരിശീലനം, ഹര്‍ഷം മാനസിക ആരോഗ്യ പദ്ധതി, ജീവിതശൈലി രോഗ ക്ലിനിക്, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സ്പെഷാലിറ്റി സേവനങ്ങളും സ്ഥാപനത്തില്‍ ലഭ്യമാക്കി.
ഓണ്‍ലൈന്‍ ഒപി സംവിധാനമായ ഇ- ഹോസ്പിറ്റല്‍ സ്ഥാപനത്തില്‍ നടപ്പിലാക്കി. സര്‍ക്കാര്‍ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യനിര്‍മാര്‍ജനം, അണുബാധ നിയന്ത്രണം തുടങ്ങിയ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശീലനം ലഭിച്ച പരിശോധകർ നടത്തിയ മൂല്യനിര്‍ണയം ജില്ലാ- സംസ്ഥാന കായകല്‍പ്പ് കമ്മിറ്റികള്‍ വിലയിരുത്തുകയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന കായകല്പ് കമ്മിറ്റിയാണ് മികച്ച സ്ഥാപനങ്ങള്‍ തെരഞ്ഞെടുത്തത്.
ഈ സര്‍ക്കാറിന്റെ കാലത്ത് രണ്ടു ഘട്ടങ്ങളിലായി 250 ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകള്‍ എന്‍എബിഎച്ച് എന്‍ട്രി ലെവല്‍ അംഗീകാരം നേടിയിരുന്നു.