കാര്‍ നിയന്ത്രണംവിട്ടു കലുങ്കില്‍ ഇടിച്ചു മറിഞ്ഞു
1576844
Friday, July 18, 2025 6:25 AM IST
വെള്ളറട: കാര്‍ നിയന്ത്രണംവിട്ടു കലിംഗില്‍ ഇടിച്ചു മറിഞ്ഞു. കഴിഞ്ഞദിവസം രാത്രി 11 മണിയോടെ പനച്ചമൂട്ടില്നിന്നു കുരിശുമലയിലേക്ക് പോവുകയായിരുന്ന കാറാണ് കാര്‍ ഡ്രൈവര്‍ ഉറങ്ങിയതിനാൽ നിയന്ത്രണം നഷ്ടപ്പെട്ട് കലിംഗില്‍ ഇടിച്ച് റോഡില്‍ മറിഞ്ഞത്. ചൂണ്ടിക്കല്ലിനും പന ച്ചമൂട്ടിനും ഇടയ്ക്ക് കീഴ്ക്കാംതൂക്കായ ഇറക്കത്തിലാണ് കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞത്. കാര്‍ ഓടിച്ചിരുന്ന കുരിശുമല സെന്‍ നഗറില്‍ അസ്കര്‍ (32)നു സാരമായ പരിക്കേറ്റു.
കാറിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. കെഎല്‍- 25 സി- 3006 നമ്പര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. ബിസിനസുകാരനായ അസ്കര്‍ തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ കഴിഞ്ഞു രാത്രി വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് ഉറങ്ങിപ്പോയത്.
ആ സമയം അതുവഴി എതിര് ദിശയില്‍ വേറെ വാഹനങ്ങളൊന്നും വരാത്തത് കൊണ്ടു വന്‍ ദുരന്തം ഒഴിവായി. പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വാഹനത്തിനെ അപകടസ്ഥലത്തില്നിന്നു നീക്കി. ഗതാഗതം തടസമുണ്ടാകുന്ന രീതിയിലാണ് വാഹനം റോഡില്‍ കിടന്നത്.