ഇരുചക്ര വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു
1576591
Thursday, July 17, 2025 10:17 PM IST
നെടുമങ്ങാട്: ഇരു ചക്ര വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആര്യനാട് പുളിമൂട് ബിസ്മി ഹൗസിൽ മുഹമ്മദ് സുൽഫിക്കർ (49) മരിച്ചു.
കബറടക്കം ഇന്ന് രണ്ടിന് കുളപ്പട കബർസ്ഥാനിൽ. മൂന്ന് മാസം മുൻപ് തോളൂർ പെട്രോൾ പമ്പിനു സമീപം റോഡ് കുറുകെ കടക്കുമ്പോൾ ഇരു ചക്ര വാഹനം ഇടിക്കുകയായിരുന്നു. ഭാര്യ: നാഫില. മക്കൾ: സൽമ, സ്വാലിഹ.